അവതാരകനായും യൂട്യൂബ് വ്ലോഗറായും മലയാളികൾക്ക് സുപരിചിതനാണ് കാർത്തിക് സൂര്യ. തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. മെയ് 7നായിരുന്നു വിവാഹം നടക്കേണ്ടതെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും കാർത്തിക് സൂര്യ വിഡിയോയിൽ പറഞ്ഞു. എന്റെ പാർട്ണറും ഞാനും ഓകെയാണെന്ന് തോന്നിയത് കൊണ്ടാണ് വീട്ടിൽ പറഞ്ഞതും വിവാഹവുമായി മുന്നോട്ട് പോയതും. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോൾ പരസ്പരം യോജിച്ച് പോകാൻ പറ്റില്ലെന്ന് മനസ്സിലായി. ജനുവരിയിലാണ് ഞങ്ങൾ പിരിഞ്ഞത്. നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ മാനസികമായി പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കാർത്തിക് സൂര്യ പറഞ്ഞു.
ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കാൻ ഒരുപാട് ശ്രമിച്ചു, മൂന്ന് നാല് മാസമെടുത്തതിന് ശേഷമാണ് ഞാൻ അതിൽ നിന്ന് മൂവ് ഓൺ ചെയ്തതെന്നും വിഡിയോയിൽ കാർത്തിക് സൂര്യ പറഞ്ഞു. തന്റെ കാമുകിയെ പറ്റിയുള്ള വിശേഷങ്ങളും കല്യാണ ഒരുക്കങ്ങളുമെല്ലാം കാർത്തിക് നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ കാമുകിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങിയ വീഡിയോ വഴി ആണ് തരാം കല്യാണം മുടങ്ങിയ കാര്യം പറഞ്ഞത് കണ്ണീരോടെ തന്നെ ആണ് ഈ കാര്യം പ്രേക്ഷകർക്കും ആരാധകരിലും എത്തിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,