അമ്മമാർക്ക് 6000 രൂപ അക്കൗണ്ടിൽ പണം എത്തും പ്രധാനമന്ത്രി മാതൃ വന്ദന യോജന

ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ്‌. ഇന്ത്യയിൽ സത്രീകളില് മൂന്നിൽ ഒരാൾ വീതം പോഷണ അപര്യാപ്തത നേരിടുബോൾ രണ്ടിൽ ഒരാൾ വീതം വിളർച്ച ബാധിതരാകുന്നു.പോഷണ അപര്യാപ്തത ഉള്ള അമ്മമാർ തൂക്കകുരവുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു.ഗർഭസ്ഥ കാലഘട്ടത്തിലെ പോഷണ കുറവ് പിന്നീട് ജീവിതത്തിലൊരിക്കലും പരിഹരിക്കാൻ സാധിക്കില്ല.ശരീരം അനുവധികുന്നില്ല എങ്കിലും സാമൂഹിക സാമ്പത്തിക തകർച്ചകൾ സ്ത്രീകളെ ഗർഭകാലത്തെ അവസാനനാൾ വരെയും പ്രസവം കഴിഞ്ഞ ഉടനെയും ജോലിക് പോകാൻ നിർബന്ധിതരാക്കുന്നു.ശാരീരിക പ്രശ്നങ്ങൾ കൂടാതെ കുഞ്ഞുങ്ങൾക്ക് ആദ്യ ആര് മാസത്തേക്ക് എങ്കിലും മുലയൂട്ടാൻ കഴിയാതെ വരുന്നു.2013 ലെ ഭക്ഷ്യസുരക്ഷ ബില്ലുമായി ബന്ധപെട്ട് ‘പ്രധാൻ മന്ത്രി മാതൃ വന്ദന യോജന’പദ്ധതിയിലുടെരാജ്യത്തെ എല്ലാ ജില്ലകളിലെയും അമ്മമാർക് ഗുണകരമാകുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുൻപും ശേഷവും സ്ത്രീകൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നൽകുക. സാമ്പത്തിക സഹായം ഗർഭിണികൾ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപലനതിനുള്ളതാണ് .

5000 രൂപയുടെ സാമ്പത്തിക സഹായം മൂന്നു ഗടുക്കളായി നൽകുന്നു.അതായത് ഒന്നാമത്തെ ഗഡു 1000 രൂപ ലഭിക്കുന്നത് അങ്ങന്വാടികളിലോ സംസ്ഥാന ഗവർമെന്റ് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ഗർഭ ധാരണം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കും.രണ്ടാം ഗഡു 2000 രൂപ ആറു മാസത്തിനു ശേഷം ചുരുങ്ങിയത് ഒരു പ്രാവശ്യത്തെ എങ്കിലും ഗർഭകാല പരിശോധനക്ക് ശേഷം ലഭിക്കും.മൂന്നാം ഗഡു രണ്ടായിരം രൂപ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം കുഞ്ഞിനു BCG,OP,DPT യും ഹെപ്പടൈടിസ് ബി വാക്സിനും നൽകിയശേഷം ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/P1HzJ-VebKU

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →