മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ‘ബസൂക്ക’ ഒരുങ്ങുന്നത് ഒരു സമ്പൂർണ ഹൈടെക് ചിത്രമായി. നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ് ഡിനോ ഡെന്നിസ്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.കാപ്പ, ഇപ്പോൾ ചിത്രീകരണം നടന്നുവരുന്ന ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം. വലിയ ഒരു മുതൽ മുടക്കിൽ തന്ന്നെ ആണ് ഒരുങ്ങുന്നത് ,
ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വന്നിരുന്നു , എന്നാൽ ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ചിത്രത്തിൽ ഉള്ളത് , മമ്മൂട്ടി ഗൗതം മേനോൻ , ഷെയ്‌ൻടോം ചാക്കോ , എന്നിവർക്ക് പുറമെ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ ഉണ്ടാവും , വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് പ്രേകഷകരും ആർത്തകരും ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/1Leqpk0TOtw