ബിഗ് ബോസ് മലയാളം സീസൺ 5 അമ്പതാം ദിവസത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ഈ സീസണിൽ ഇതിനോടകം മൂന്ന് വൈൽഡ് കാർഡ് എൻട്രികൾ എത്തിയിരുന്നു. എന്നാൽ നിലവിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അനു ജോസഫ് മാത്രമാണ് ബിഗ് ബോസ് ഹൗസിൽ ഉള്ളത്. ആദ്യം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാൻ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നിറങ്ങി. അതുപോലെ തന്നെ ഒമർ ലുലുവും ബിഗ് ബോസ് വേദിയിൽ നിന്നും ഇറങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് , ബിഗ് ബോസ് ഹൗസിലെ മത്സരങ്ങൾ 50-ാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇത്രയും ദിവസത്തിനകം മൂന്നു മത്സരാർത്ഥികളാണ് വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്. സോഷ്യൽ മീഡിയ താരം ഹനാൻ, സംവിധായകൻ ഒമർ ലുലു,
നടി അനു ജോസഫ് എന്നിവരായിരുന്നു വൈൽഡ് കാർഡ് മത്സരാർത്ഥികൾ. ഇവരിൽ ശാരീരിക അസ്വസ്ഥകൾ മൂലമാണ് ഹനാൻ ബിഗ് ബോസ് ഹൗസിനു പുറത്തേയ്ക്ക് പോയത്. ഇപ്പോഴിതാ ഒമർ ലുലുവും ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ്. മുന്നാഴ്ച്ച മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് ഇങ്ങനെ ഒരു മടക്കം . ആദ്യ ആഴ്ച്ചകളിൽ അത്രയങ്ങ് സജീവമല്ലായിരുന്ന ഒമർ മിഷൻ എക്സ് എന്ന ടാസ്ക്കിലൂടെയാണ് ജനപ്രിയനായത്. ടാസ്ക്കിനിടയിൽ ബാത്ത്റൂമിൽ കയറി ഇരുന്ന അഞ്ജൂസ് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിൽ പ്രകോപിതനായ ഒമർ വാതിൽ ചവിട്ടി പൊട്ടിക്കുകയായിരുന്നു. ഒമറിനെ പിന്തുണച്ചും എതിർത്തും മത്സരാർത്ഥികൾ രംഗത്തെത്തി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,