ടിനി ടോമിന്റെ പ്രസ്താവനയ്ക്ക് മറുപടി കൊടുത്ത് ധ്യാൻ

കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച നേടുന്നത് ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് പറഞ്ഞത് ആണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് മലയാള സിനിമയിൽ ലഹരിപേയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നടൻ ടിനിടോം നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ രംഗത്തെത്തി. സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളിയ ധ്യാൻ,

ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോ​ഗിക്കില്ലെന്നും പറഞ്ഞു.ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോ​ഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോ​ഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല,എന്നും ധ്യാൻ പറഞ്ഞു , മലയാള സിനിമയിലെ പ്രമുഖർ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആണ് നടത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →