പെപ്പെ ചതിച്ചതിനെക്കുറിച്ചു ജൂഡ് ആന്റണി ജോസഫ് പറഞ്ഞത് കേട്ടോ

മലയാളസിനിമയെ കുറിച്ച് പല വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് , അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 2018 ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി നടൻ പെപ്പെയ്ക്ക് ആന്റണി വർഗീസ് എതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2018 എന്ന ചിത്രം വിജയകരം ആയി പ്രദർശനം തുടരുകയാണ് , എന്നാൽ അതിന്റെ ഇടയിൽ ആണ് ഇങ്ങാനെ ഒരു പ്രസ്താവന ജൂഡ് ആന്റണി പറഞ്ഞത് , മലയാള സിനിമ ഇപ്പോൾ പല പ്രശനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് , ഇപ്പോൾ ഷെയ്ൻ നിഗം, ഭാസി എന്നിവർക്കൊക്കെ എതിരെ വരുന്ന കുറ്റം അവർ ലഹരിമരുന്ന് അടിച്ചു, കഞ്ചാവിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക് സാധാരണ മനുഷ്യനായി ഒരുത്തനുണ്ട് പെപ്പെ എന്നു വിളിക്കുന്ന ആന്റണി വർഗീസ്.

അയാളെ എല്ലാവരും നല്ലവൻ എന്നു വിചാരിച്ച് ഇരിക്കുകയാണ്. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ കൈയ്യിൽ കാശ് ഒരുപാട് ഉണ്ടായിട്ടല്ല. ആ സമയത്ത് എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പെപ്പെ പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, അവന്റെ സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി.അങ്ങനെ ഒരുത്തൻ ആണ് അവൻ. ഞാൻ മിണ്ടാതിരുന്നത് എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം എന്നെല്ലാം ആണ് ജൂഡ് പറഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/nF1ZHxVcxvA

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →