മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘2018’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 32 കോടിയിലേറെയാണ് നേടിയിരിക്കുന്നത്. മെയ് 5ന് തിയറ്ററുകളിൽ എത്തിയ ‘2018’ ന്റെ ഒന്നാംദിവസത്തെ കളക്ഷൻ 1.85 കോടിയാണ് .എന്നാൽ ഇപ്പോൾ അത് വലുതായി കഴിഞ്ഞു ,ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ‘2018’ എന്ന ചിത്രം കുതിക്കുന്നതെന്ന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന വിവരം. ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. നോബിൻ പോളിന്റേതാണ് സംഗീതം.എന്നാൽ ചിത്രം മികച്ച ഒരു വിജയം തന്നെ ആണ് നേടിയിരിക്കുന്നത് , ബുക്കിംഗ് സൈറ്റ് നോക്കിയാൽ ഞെട്ടിക്കുന്ന ഒരു കാര്യം താനെ ആണ് കാണാൻ കഴിയുന്നത് ,മികച്ച ഒരു ബുക്കിങ്ങും ചിത്രം നടത്തി മുന്നോട്ട് പോവുകയാണ് , പുലിമുരുകൻ എന്ന സിനിമ തീർത്ത ആ ഒരു ഓളം 2018 എന്ന ജൂഡ് ആന്റണി ചിത്രം മറികടക്കാൻ പോവുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ അതുപോലെ മികച്ച ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നതും ഉണ്ട് , എന്നാൽ അത് എല്ലാം വരണം എന്ന് തന്നെ ആണ് പറയുന്നത് ,മോഹൻലാൽ ചിത്രങ്ങളും ദുൽഖുർ ചിത്രങ്ങളും എല്ലാം റിലീസ് ചെയ്യണം എന്നാൽ മാത്രം ആണ് തിയേറ്റർ വ്യവസായം മുന്നോട് പോവുകയുള്ളു എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,