ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം’ (എ ആർ എം) റിലീസിനായി ഒരുങ്ങുകയാണ്. ചിത്രീകരണം ഫെബ്രുവരി 28ഓടെ പാക്ക് അപ്പ് ആകും എന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അറിയിക്കുന്നുണ്ട്. വെള്ളത്തിനടിയിലുള്ള ചിത്രീകരണ രീതിയെ കുറിച്ചും ഇതിനായി ഉപയോഗിച്ച ക്യാമറ-ഉപകരണങ്ങളെ കുറിച്ചും നടന്റെ പുതിയ ലുക്കും ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് എന്ന് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. പൂർണമായും ത്രീഡിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളനെ കുറിച്ച് സിനിമ പറയുന്നുണ്ട്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് എ ആർ എമ്മിനെ വിശേഷിപ്പിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ ഐൻ എം. പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്. 2018 എന്ന ചിത്രത്തിന് ശേഷം തിയേറ്ററിൽ ഏതാണ് പോവുന്ന ഒരു സിനിമ ആണ് ഇത് വളരെ പ്രതീക്ഷയോടെ താനെന്ന ആണ് ഈ ചിത്ര ഓരോ പ്രേക്ഷകനായും കാത്തിരിക്കുന്നത് കുടുതലായി അറിയാൻ വീഡിയോ കാണുക ,