മായാളത്തിലെ പ്രിയനടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ബസൂകയുടെ ചിത്രീകരണം തുടങ്ങി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക. കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ വെച്ചാണ് പൂജ നടന്നത്. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ബസുകയിലെ മമ്മൂട്ടിയുടെ ലുക്ക് എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക