നടൻ ഹരീഷ് പേങ്ങൻ ഗുരുതരാവസ്ഥയിൽ. എറണാകുളം അമൃത ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. അടിയന്തര കരൾ മാറ്റമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വയറുവേദനയുമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തുന്നത്. ഹരീഷിൻറെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനത്തിന് തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കായി വലിയ തുക ആവശ്യമാണ്. ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കുള്ള പണത്തിനായി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തി.
ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടതെന്ന് ഹരീഷിൻറെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. നടന്മാരായ നന്ദൻ ഉണ്ണി, സുബീഷ് സുധി അടക്കമുള്ളവരും സോഷ്യൽ മീഡിയയിലൂടെ ഹരീഷ് പേങ്ങനുവേണ്ടി സഹായം അഭ്യർഥിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് , എന്നാൽ മലയാളത്തിലെ ഒട്ടനവധി സിനിമകയിൽ നിറഞ്ഞു നിന്ന ഒരു കലാകാരൻ ആണ് ,വളരെ ഗുരുതരാവസ്ഥയിൽ ആണ് ഇപ്പോൾ കഴിയുന്നത് , കഴിയുന്ന സഹായം തേടി ചികിത്സ സഹായം തേടുകയാണ് താരം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,