ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഏറെ ഗുണങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ലഭിക്കുക. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ പഴം. വരണ്ട ഈത്തപ്പഴത്തിൽ കലോറി കൂടുതലാണ്, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ്. നാരുകളുള്ള നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറിഓക്‌സിഡൻറുകളാലും ഇവ സമ്പന്നമാണ്. എന്നാൽ, അമിതമായി കഴിച്ചാൽ വിപരീത ഫലമുണ്ടാക്കുമെന്നതിനാൽ മിതമായി മാത്രം ഈത്തപ്പഴം ഭക്ഷണത്തിൻെറ ഭാഗമാക്കുക. ഊർജസ്വലത നിലനിർത്താൻ രാത്രിയിൽ ഇതൊരു ഗ്ലാസ് കുടിച്ചാൽ മതിയാവും , ആരോഗ്യപരമായ കാര്യങ്ങൾക്ക് എല്ലാം ഏത്തപ്പഴം കഴിക്കുന്നത് നല്ലതു ആണ് , മൂന്നര ഔൺസ് ഈത്തപ്പഴത്തിൽ ഏഴ് ഗ്രാം ഫൈബർ ആണ് അടങ്ങിയിരിക്കുന്നത്.
ദിവസവും ഈത്തപ്പഴം കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ മലവിസ്സർജ്ജനം നടത്താനാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫൈബറിന്റെ സാന്നിധ്യത്തിന് കഴിയും. മൂലക്കുരുവിനെ പ്രതിരോധിക്കാനും ഈത്തപ്പഴം സഹായിക്കും.കൂടാതെ, എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ ഈത്തപ്പഴത്തിന് കഴിയും. ഫോസ്ഫറസ്, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണിത്. ഭാരം കുറയ്‌ക്കാൻ പ്രത്യേക ഭക്ഷണ രീതി പിന്തുടരുന്നവർക്ക് പ്രതിദിനം ഈത്തപ്പഴം കഴിക്കാവുന്നതാണ്. ഗർഭിണികളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കാനും അമിതവണ്ണം ഒഴിവാക്കാനും ഈത്തപ്പഴം സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക