കഴിഞ്ഞ ദിവസം ആണ് ഗൗരി കിഷനും പോലീസിൽ നിന്നും ഉണ്ടായ ഒരു അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , രാത്രി പതിനൊന്ന് മണിക്ക് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോ വൈറലാകുന്നു. ഗൗരി കിഷൻ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റിൽ മിസ് റാവുത്തറിലെ നായകൻ ഷെർഷ ഷെരീഫ് ആണ് ഗൗരിയോടൊപ്പം ഉണ്ടായിരുന്നത്. ഗൗരിയും ഷെർഷയും സഞ്ചരിച്ച വാഹനത്തിന്റെ ആർസി ബുക്കിന്റെ കാലാവധി തീർന്നതിനെ ചുറ്റിപ്പറ്റിയാണ് തർക്കം തുടങ്ങിയത്. എന്നാൽ രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താൽ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്നാണ് ഗൗരി കിഷൻ പറയുന്നത്. ഗൗരി കിഷനും പൊലീസുകാരും തമ്മിൽ ചൂടേറിയ തർക്കം നടക്കുന്നത് വിഡിയോയിൽ നിന്നും വ്യക്തമാണ്. വിഡിയോയുടെ അവസാനം ഗൗരി കരയുന്നുമുണ്ട്.
രാത്രി പതിനൊന്ന് മണിക്ക് ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങൾ സംസാരിക്കുന്നത് എന്നാണ് ഗൗരി കിഷനും ചോദിക്കുന്നത് , എന്നെ ടാർഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങൾ കാണിക്കുന്നത്. ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാർഥന. ഞാൻ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങൾ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാൽ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാൻ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്. ആർസി ബുക്കിന്റെ ഡേറ്റ് തീർന്നു എന്നുള്ളത് ഞങ്ങൾ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഞങ്ങൾ അത് അംഗീകരിക്കുന്നു. എന്നെല്ലാം ആണ് താരം പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,