ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നത് , വലിയ ആവേശത്തിൽ തന്നെ ആണ് എല്ലാവരും , സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
സുമിത് നേവൽ, സിദ്ധാർഥ് ഭരതൻ, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബെംഗളൂരുവിലുമായാണ് ചിത്രീകരണം നടക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തത് എന്നാണ് പറയുന്നത് , മികച്ച ഒരു വിജയം താനെ ചിത്രം നേടും എന്ന പ്രതീക്ഷയിൽ ആണ് , വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,