താരപുത്രൻ എന്നതിനേക്കാൾ ഉപരി നല്ല ഒരു വ്യക്തിയും അഭിനേതാവുമെന്ന നിലയിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിന്റെ മകൻ എന്ന തലക്കനമില്ലാതെ വളരെ സിംപിൾ ആയി കാര്യങ്ങൾ ചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ മടിയുള്ള പ്രണവിനെ വിവിധ വ്‌ളോഗർമാർ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നൊക്കെ അവിചാരിതമായി കണ്ടുമുട്ടാറുണ്ട്. പൊതുവെ ശാന്ത സ്വഭാവക്കാരനായ പ്രണവിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു ഹൃദയം. ഒരു അഭിനേതാവെന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രണവിന് സാധിച്ചെന്നാണ് നിരൂപകർ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്. പ്രണവിന്റെ സിംപ്ലിസിറ്റിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് കൃഷ്ണൻ. മോഹൻലാലിനെ അറിയാത്തവരാണ് പ്രണവ് അത്രയും സിംപിളാണെന്ന് പറയുന്നത്.
എല്ലാവരും പറയാറുണ്ട് പ്രണവിന് ശാന്ത സ്വഭാവമാണ് ഒരു പായ വിരിച്ചുകൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. മോഹൻലാൽ ഇതിന് അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ കുറിച്ചും താരം പറഞ്ഞു , എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , മോഹൻലാലും പ്രണവും ഒരേ പോലെ ആണ് എന്നും , എത്രാം മോശം ഭക്ഷണം കൊടുത്താലും കഴിക്കും എന്നും ആണ് സുരേഷ് കൃഷ്ണ പറയുന്നത് , തറയിൽ ആണ് ഷൂട്ടിംഗ് സമയങ്ങളിൽ കിടക്കാറുള്ളത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,