ജൂഡ് ആന്റണി ആണോ അതോ ആന്റണി വർഗീസ് പറഞ്ഞതാണോ ശരി

മലയാള സിനിമ സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും നടൻ ആൻറണി വർഗീസിനും ഇടയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങൾ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവ ചർച്ചയായ വിഷയത്തിൽ ഇരുവരും കൂടുതൽ തെളിവുകൾ നിരത്തി രംഗത്തുണ്ട്. ആൻറണി വർഗീസ് ഒരു ചിത്രത്തിനുവേണ്ടി അഡ്വാൻസ് വാങ്ങിയ ശേഷം പിന്മാറിയെന്നും ആ പണം കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. എന്നാൽ ജൂഡിൻറെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ഇതിനു ശേഷം കുടുംബത്തിന് പുറത്തിറങ്ങാനാവുന്നില്ലെന്നും വാർത്താ സമ്മേളനത്തിൽ ആൻറണി പ്രതികരിച്ചു.

പിന്നാലെ തൻറെ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ജൂഡും രംഗത്തെത്തി. ഈ വിഷയത്തിൽ വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് പരാമർശിച്ച സിനിമയുടെ നിർമ്മാതാവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും. ജൂഡ് ആന്തണിയും ആന്റണി വർഗീസും സിനിമയിൽ ഉള്ളവരാണെന്നും താൻ കാരണം ഇരുവർക്കും ഒരു പ്രശ്നമുണ്ടാകരുതെന്നും കരുതിയാണ് വിശദീകരണം നൽകുന്നതെന്നും നിർമ്മാതാവ് . എന്നാൽ ആൻറണി വർഗീസ് തെളിവ് നിരത്തിയപ്പോൾ മാപ്പു പറഞ്ഞു രംഗത്ത് വരുകയും ചെയ്തു ജൂഡ് ആന്റണി , എന്നാൽ ഇപ്പോൾ ആരുടെ ഭാഗത്തു ആണ് ശരി എന്നു നോക്കുകയാണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →