2023 ആദ്യം തന്നെ വളരെ മികച്ച ചിത്രങ്ങൾ തന്നെ ആണ് വന്നത് മലയാളത്തിൽ മികച്ച വിജയ ചിത്രം താനെ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയാണ് 2018. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അടുത്ത കാലത്ത് മലയാളത്തിൽ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി കൊണ്ടിരിക്കുന്ന ചിത്രം മലയാള സിനിമയുടെ ഇതുവരെയുള്ള റെക്കോർഡുകൾ തകർക്കുമെന്നാണ് ചില സിനിമ പ്രേമികളുടെ അഭിപ്രായം.കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 7 ദിവസം കൊണ്ട് ആയിരുന്നു ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ചിത്രമാണ് 2018 എന്നായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയ ചർച്ചകൾ.
എന്നാൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്നത് 2018 സിനിമ അല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ കയറുന്നത് മോഹൻലാൽ ചിത്രമാണ്.ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം വെറും നാല് ദിവസങ്ങളിലാണ് ചിത്രത്തിന്റെ 50 കോടി നേട്ടം. എന്നാൽ അത് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ചെയുന്നത് കൂടുതൽ, ചിത്രം ഇപ്പോളും മികച്ച രീതിയിൽ തന്നെ ചിത്രീകരണം നടന്നുകൊഡണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,