ആരാധകരെ ഞെട്ടിക്കാൻ ബിഗ് മൾട്ടി സ്റ്റാർ സിനിമയുമായി പ്രണവും വിനീത് ശ്രീനിവാസനും

അവധികളും യാത്രകളും എല്ലാം കഴിഞ്ഞു തിരിച്ചു സിനിമയിലേക്ക് എത്തിയിരിക്കുകയാണ് പ്രണവ് ഇപ്പോൾ , പ്രേക്ഷകർ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പ്രണവ് മോഹൻലാലിന്റെ ഒരു ചിത്രത്തിന് വേണ്ടി തന്നെ ആണ് , എന്നാൽ പല റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വരുന്നു എന്ക്കിലും അത് ഒന്നും ശരി വെക്കുന്നതല്ലായിരുന്നു , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ ആണ് ചർച്ച ആവുന്നത് , പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകൻമാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും. മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഉടൻ ആരംഭിക്കും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രമായ ഹൃദയത്തിലും പ്രണവ് മോഹൻലാലായിരുന്നു നായകൻ. പ്രണവിനെ പോലെ ധ്യാനും ഇത് രണ്ടാം തവണയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചാണ് ധ്യാൻ വെള്ളിത്തിരയിൽ എത്തുന്നത്. വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രത്തിനുവേണ്ടി ധ്യാൻ ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ളബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. പോയവർഷം റിലീസ് ചെയ്ത ഹൃദയം സൂപ്പർ ഹിറ്റായി മാറിയിട്ടും പ്രണവ് സിനിമകളിൽ നിന്ന് ഇടവേള എടുത്ത് ഒറ്റയ്ക്കുള്ള യാത്രകളിലായിരുന്നു. നിരവധി ചിത്രങ്ങളിലേക്ക് പ്രണവിന്റെ പേര് ഉയർന്നു കേൾക്കുകയും ചെയ്തു. ഹൃദയത്തിനുശേഷം വിനീത് – പ്രണവ് കൂട്ടുകെട്ട് ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →