മലയാള സിനിമ സംവിധായകൻ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ബസൂക്ക യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ചിത്രത്തിനെ പൂജ യുടെ ചിത്രങ്ങൾ എല്ലാം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ ഷൂട്ടിന് താനും പങ്കുചേർന്നു എന്നറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. നടൻ ലൊക്കേഷനിലേക്ക് വരുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് എത്തിയത്.
വലിയ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും ഉള്ളത് . ക്രൈം ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ ഒരു മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം ഒരുങ്ങുന്നത് , വലിയ പ്രതീക്ഷയും ചിത്രത്തിൽ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,