ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നിരവധി ആളുകൾ ആണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ,
‘ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ൻ നിഗം ആണെങ്കിലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയവരാണ്. ശ്രീനാഥ് ഭാസി അമ്മ എന്ന താര സംഘടനയിൽ അംഗം അല്ല. ശ്രീനാഥ് ഭാസി ഒരേ സമയം പല സിനിമകളിൽ കരാർ ഒപ്പിടുന്നു. ഇതിൽ വ്യക്തത താരത്തിന് തന്നെയില്ല. ഇത് നിർമ്മാതാക്കൾക്ക് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അടുത്തിടെ ഒരു ചിത്രത്തിന് ലക്ഷങ്ങൾ ചിലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ തിരഞ്ഞപ്പോൾ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിൽ നിരന്തരമായ പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകൾക്ക് ലഭിച്ചത്.
ഷെയിൻ നിഗത്തിൻറെ കാര്യത്തിലാണെങ്കിൽ പ്രതിഫലത്തിൽ അടക്കം നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നാണ് പരാതി പറയുന്നത്. അടുത്തിടെ ഒരു ഷൂട്ടിംഗ് ലോക്കേഷനിൽ നിന്നും തൻറെ കഥാപാത്രത്തിൻറെ പ്രധാന്യം കുറയുന്നു എന്ന് ആരോപിച്ച് ഷെയിൻ ഇറങ്ങിപ്പോയത് വാർത്തയായിരുന്നു. കൃത്യമായി ലോക്കേഷനിൽ എത്തുന്നില്ല എന്നത് അടക്കം ഷെയിനെതിരെയും പരാതി ഉയർത്തുന്നുണ്ട്. സിനിമ സംഘടനകൾ പറയുന്ന മറ്റൊരു പ്രധാന പരാതിയിതാണ്. അതുപോലെ തന്നെ സിനിമയിൽ ലഹരി ഉപയോഗിക്കുന്നു എന്ന ഒരു പരാതിയും ഇവർക്ക് ഉണ്ട് , എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , എന്നാൽ ഇവർ മാത്രം അല്ല പ്രശ്നാകാർ എന്നും പറയുകയാണ് പലരും , എന്നാൽ സിനിമ മേഖലയിൽ ഉള്ളവരുടെ ഓരോ കാര്യങ്ങളും എടുത്തു പറയുകയും ആണ് ഇപ്പോൾ ഒരു വിഭാഗം സംവിധായകർ ,