മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ ആയ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 മികച്ച പ്രതികരണം താനെ ആണ് ഇപ്പോളും നേടിക്കൊണ്ടിരിക്കുന്നത് , . കേരളം നേരിട്ട മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായ ചിത്രം ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങളോടൊപ്പം പ്രേക്ഷക- നിരൂപക പ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയാണ്. ഇപ്പോഴിതാ രണ്ടാം വരത്തിലേക്ക് അടുക്കുമ്പോൾ 2018 ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസിന്റെ ഒൻപതാം ദിനത്തിൽ 5 കോടിയും 18 ലക്ഷവുമാണ് ചിത്രത്തിന്റെ കളക്ഷൻ. ആഗോള കളക്ഷൻ 80 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ച് ചിത്രം മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കും.
ജിസിസിയിലും മികച്ച പ്രകടനമാണ് ജൂഡ് ആന്റണി ചിത്രം കാഴ്ചവയ്ക്കുന്നത്. 508 ഷോകളിൽ നിന്ന് 3.68 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയതെന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്. ഞാറാഴ്ചയായ ഇന്ന് ഇത് അഞ്ച് മില്യൺ ആകുമെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ വിദേശ വിപണികളിൽ നിന്ന് അഞ്ച് മില്യൺ കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയായി 2018 മാറും. ആദ്യസ്ഥാനത്ത്പു ലിമുരുകനും രണ്ടാം സ്ഥാനത്ത് ലൂസിഫറും ആണ് ഉള്ളത്. ഈ വർഷം നിറഞ്ഞ സദസിൽ ഓടിയ മറ്റൊരു ചിത്രം രോമാഞ്ചം ആണ് അതിനു പിന്നാലെ ആണ് 2018 മികച്ച ഒരു വിജയം ആയി മാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,