സ്‌ക്രീനിൽ തീപൊരിപടർത്തുന്ന ലുക്കിൽ മമ്മൂട്ടി മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടൻ മമ്മൂട്ടിയുടെ സിനിമകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഈയിടെയായി തൊട്ടതെല്ലാം പൊന്നാക്കുന്ന നടൻ തിരഞ്ഞെടുക്കുന്ന സിനിമകൾക്കും എന്തെങ്കിലും പ്രത്യേകത കാണുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകമാണ് വൈറൽ ആയത്. മുടി അല്പം നീട്ടി കണ്ണാടിവെച്ച് ഓഫ് വൈറ്റ് കുർത്തയിലുള്ളതാണ് ചിത്രം. വരുംകാല ചിത്രം ബസൂക്ക’യിലെ ലുക്ക് ആണിതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. റോഷാക്ക് എന്ന സിനിമകൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക.
വിഖ്യാത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്. മമ്മൂട്ടി ചിത്രം പങ്കുവെച്ചതിന് പിന്നാലെ, ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നിമിഷ് രവി ബസൂക്ക എന്ന ഹാഷ് ടാഗോടെ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇതേ ചിത്രം പങ്കുവെച്ചു. പിന്നാലെ ഡിനോ ഡെന്നീസും ഇത് തുടർന്നതാണ് നിലവിലെ ചർച്ചകൾക്ക് വഴിവെച്ചത്. ടേക്കിംഗ് ദ ബാക്ക് സീറ്റ് എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രംഗത്തെത്തി, എന്നാൽ ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് താനെ ആണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,