മലയാളം ബിഗ് ബോസ് മലയാളം സീസൺ 51 മത്തെ ദിവസം പൂർത്തിയാക്കുമ്പോൾ പല ട്വിസ്റ്റുകളും ഇതിനോടകം ഹൗസിൽ നടന്നു കഴിഞ്ഞിരിക്കുകയാണ്. നിരവധി താരങ്ങൾ പുറത്തുപോവുകയും നിരവധി പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്ക് വരികയും ചെയ്തു. ഇപ്പോൾ ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മുൻ സീസണുകളിൽ നിന്നുള്ള രണ്ട് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിലേക്ക് വരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബിഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രമോപ്രകാരം ഈയാഴ്ചയിലെ വീക്കിലി ടാക്സിനെ കുറിച്ച് മോഹൻലാൽ പറയുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ അതിനു ശേഷം വലിയ ഒരു ഹൈപ് തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത് ,
മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും രഞ്ജിത്തുമാണ് ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവരുന്നതെന്ന് ചിലർ പറഞ്ഞിരുന്നു. ഈ ആഴ്ചയിലെ ബിഗ് ബോസ് വീക്കിലി ടാസ്കിൽ ഒടുവിൽ അറിയാം ഇവിടെയൊക്കെ കടന്നുവരുന്ന അതിഥികൾ ആരൊക്കെയാണെന്ന്. മുൻ സീസണുകളിൽ നിന്നും ബിഗ് ബോസിൽ എത്തുന്ന താരങ്ങളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ഡോക്ടർ രഞ്ജിത് കുമാർ, റിയാസ് സലീം എന്നിവരുടെ പേരുകളാണ് ഉയർന് കേൾക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,