മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി മലയാള സിനിമയിലെ താര സിംഹാസനത്തിൽ് അദ്ദേഹമുണ്ട്. താരപരിവേഷത്തിലും അഭിനയത്തികവിലും ഇനി മോഹൻലാലിനെ പോലൊരാൾ വരികയുണ്ടാകില്ലെന്ന് നിസ്സംശയം പറയാം. നേടാനുള്ളതെല്ലാം നേടിയ കരിയർ ആണ് മോഹൻലാലിന്റേത്. ഇപ്പോഴും അദ്ദേഹം മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നു.ഓൺ സ്‌ക്രീനിൽ ഇത്ര വലിയ താരമായിരിക്കുമ്പോഴും ഓഫ് സ്‌ക്രീനിൽ സൗമ്യനായൊരു വ്യക്തിയാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാൽ തന്നെ ഞെട്ടിച്ചു കളഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് നടൻ മനോജ് കെ ജയൻ.
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ മനോജ് കെ ജയൻ മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ്. തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തിൽ മോഹൻലാൽ വന്നതിനെക്കുറിച്ചാണ് മനോജ് കെ ജയൻ സംസാരിക്കുന്നത്. അഭിമുഖത്തിലാണ് മനോജ് കെ ജയൻ മനസ് തുറക്കുന്നത്. അച്ഛന്റെ സപ്തതിയ്ക്ക് വന്ന മോഹൻലാൽ അച്ഛനെ പൊന്നാട അണിയിപ്പിക്കാൻ 70 പേരുടെ ക്യൂവിൽ നിന്നതിനെക്കുറിച്ചാണ് മനോജ് കെ ജയൻ മനസ് തുറക്കുന്നത്. അദ്ദേഹത്തെ താൻ മുന്നോട്ട് ക്ഷണിച്ചിട്ടും വരാൻ കൂട്ടാക്കിയില്ലെന്നും മനോജ് കെ ജയൻ പറയുന്നു. എന്നാൽ അദ്ദേഹം അത് വിസമ്മതിച്ചു എന്നും ക്യു നിന്നും ചെയ്യാം എന്നും ആണ് മോഹൻലാൽ പറഞ്ഞത് എന്നു പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .