നെസ്ലൻ ഗഫൂർ മമ്മൂട്ടിയെ കാണാൻ എത്തിയ കഥ പിന്നീട് സംഭവിച്ചത്

മലയാള സിനിമ സംവിധായകൻ നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ തിയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച ചറപറ കൗണ്ടറടിക്കുന്ന ഓവർ ആക്ഷൻ ഇടുന്ന, ബുദ്ധി മെയിനായ ‘മെൽവിൻ’ എന്ന നസ്ലിൻ കെജി മമ്മൂട്ടിയുടെ കട്ട ഫാനാണ്. തണ്ണീർമത്തനിൽ ഇവൻ വാ തുറന്നാൽ തന്നെ ഇതുപോലുള്ള മൊഴിമുത്തുകൾ ആയിരുന്നു. തീയേറ്ററർ ചിരിയുടെ പൂരപ്പറമ്പാക്കിയതിൽ കാര്യമായ പങ്ക് ‘മെൽവിന്’ തന്നെ. പ്രേക്ഷകരുടെ ഇഷ്ടം വാരിക്കൂട്ടിയ തണ്ണീർമത്തൻ ദിനങ്ങളിൽ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ കാരനായ നെസ്ലിൻ.സിനിമയിലേക്ക് എത്തിയ വഴി സിനിമ ആവേശമായിരുന്നു നെസ്ലിന്.പക്ഷെ അഭിനയിച്ചിട്ടില്ല. ഒരു ടിക്ടോക് പോലും ചെയ്യാതെ, ഷോർട്ട് ഫിലിമുകളിൽ മുഖം കാണിക്കാതെ സിനിമയിലെത്താനുള്ള ഭാഗ്യമായിരുന്നു കാലം ഈ യുവാവിന് കാത്തുവെച്ചിരുന്നത്.

മമ്മൂട്ടിയുടെ ആരാധകൻ ആയിരുന്നു നെസ്ലിൻ മധുരരാജ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ചെറിയൊരു വേഷത്തിൽ മുഖം കാണിച്ചു.ആൾകൂട്ടത്തിലൊരാൾ.അത്രമാത്രം. പറൂർ മാഞ്ഞാലി എസ്എൻജി ഐസ് ടി എഞ്ചിനീയറിംഗ് കോളേജിൽ ബിടെകിന് പഠിക്കുമ്പോൾ ഒരു ഓഡീഷന് പങ്കെടുത്തു. അന്ന് സുഹൃത്തുക്കൾ എല്ലാവരും പേര് കൊടുത്തിരുന്നു, പക്ഷേ ഓഡിഷന് വേറെ ആരും പോയില്ല. നെസ്ലിൻ ഒറ്റയ്ക്കാണ് പോയത്. അങിനെ ആണ് പിന്നിട് സിനിമകളിൽ കയറിയത് എന്നും പറയുന്നു , എന്നാൽ ഇപ്പോൾ നിരവധി ചിത്രങ്ങൾ ആണ് താരം ചെയുന്നതു , ചെറുതും വലുതും ആയി നിരവധി ചിത്രങ്ങൾ തന്നെ താരത്തിന് ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →