2018 സിനിമയ്ക്ക് മുന്നിൽ മോഹൻലാൽ മാത്രം പിടിച്ചു നിൽക്കുന്നു ,

മലയാള സിനിമ സംവിധായകൻ ജൂഡ് ആന്തണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് 2018 എന്നാൽ ചിത്രത്തിന് ബോക്സോഫീസിൽ ചരിത്ര നേട്ടം താനെന്ന ആണ് നേടിയിരിക്കുന്നത് . റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏറ്റവും വേ​ഗത്തിൽ ആ​ഗോളതലത്തിൽ 100 കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായി 2018 മാറിയിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജൂഡ് ചിത്രം മറികടന്നിരിക്കുന്നത്.റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ മാത്രം അഞ്ച് കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷൻ. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോൾ അവർ ഒറ്റ ശ്വാസത്തിൽ വിളിച്ച് പറയുന്നുണ്ട്,

ഇത് കേരളീയരുടെ വിജയമാണെന്ന്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകവനും നിർമ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം മറ്റു ചിത്രങ്ങളുടെ റെക്കോർഡുകൾ എല്ലാം മാറി കടന്നു എന്ന റിപ്പോർട്ടുകളും വരുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →