കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായാണ് ജൂഡ് ആന്തണി ചിത്രം 2018 എത്തിയത്. കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയത്. അധികം ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധ നേടിയത്.മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഈ വർഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018.
അത് മാത്രമല്ല ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ 2018, ലൂസിഫർ എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് മറികടക്കാൻ പോകുന്നത്.ലൂസിഫർ, പുലിമുരുകൻ, ഭീഷ്മ പർവം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ചിത്രം 100 കോടി കേളക്ഷൻ നേടിയ സന്തോഷം നിർമ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യൽ മീഡിയയിൽ പറഞ്ഞത് ശ്രെദ്ധ നേടുകയും ചെയ്തു , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് ചെയുന്നത് , വളരെ ഞെട്ടലോടെ തന്നെ ആണ് ട്രേഡ് അണലിസ്റ്റുകൾ ഇത് കാണുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക