ശത്രു ദോഷങ്ങൾ ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. എത്ര വലിയ ദോഷമാണേലും ഈശ്വരനെ ഭജിക്കുന്നതിലൂടെ എല്ലാം മാറിപ്പോകും എന്നാണ് വിശ്വാസം. അതിനായി ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ നടത്തേണ്ടിവരും. സുബ്രഹ്മണ്യ സ്വാമിയ്ക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതും നഗങ്ങൾക്ക് മഞ്ഞളും ഉപ്പും സമർപ്പിക്കുന്നതും ശത്രുദോഷങ്ങൾ മാറുന്നതിന് നല്ലതാണ് എന്നാണ് വിശ്വാസം. ചെത്തിപ്പൂമാല, ചുവണപട്ട് ചാർത്തൽ എന്നിവ ദുർഗ്ഗാ ക്ഷേത്രങ്ങളിലും ചെമ്പരത്തിമാല, ആദനിവേദ്യം, ഗുരുതി എന്നീ വഴിപാടുകൾ ഭദ്രകാളി ക്ഷത്രങ്ങളിൽ ഉത്തമമാണ്.
അതുപോലെ മഹാദേവന്റെ ക്ഷേത്രത്തിൽ കറുത്ത പട്ട് ചാർത്തുന്നതും, തേൻ അഭിഷേകം നടത്തുന്നതും അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിൽ ഭസ്മാഭിഷേകവും, എരിക്കുമാല എന്നിവ നൽകുന്നതും നരസിംഹ സ്വാമിയ്ക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള മാലയും ഹനുമാൻ സ്വാമിയ്ക്ക് നാരങ്ങയും വെറ്റിലയും ചേർത്ത് കൊരുത്തമാലയും സമർപ്പിക്കുന്നത് ശത്രു ദോഷം ഇല്ലാതാക്കും എന്നാണ് വിശ്വാസം. എന്നാൽ അത് മാത്രം അല്ല , ശത്രുക്കൾ കാൽക്കൽ വീണ് മാപ്പ് ചോദിക്കാൻ കുരുമുളക് കൊണ്ടൊരു പ്രയോഗം എന്ന ഒരു വിദ്യ കൂടി ഉണ്ട് അതിനെ കുറിച്ച് കൊടുത്താൽ അറിയാൻ വീഡിയോ കാണുക ,