മലയാള സിനിമകൾ എല്ലാം മികച്ച രീതിയിലേക്ക് തന്നെ ആണ് കൊണ്ട് പോവുന്നത് ,ലൂസിഫർ, പുലിമുരുകൻ, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാളികപ്പുറം തുടങ്ങി മോളിവുഡിന്റെ 100 കോടി സിനിമ പട്ടികയിൽ തലയുയർത്തി നിൽക്കുകയാണ് ജൂഡ് ആന്റണിയുടെ 2018. കേരളക്കരയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെ സൗഹാർദത്തിന്റെയും കഥ പറഞ്ഞ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. 10 ദിവസം കൊണ്ടാണ് 2018 ഇങ്ങനെയൊരു അഭിമാന നേട്ടം കൊയ്യുന്നത്.ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ജൂഡിന്റയും സംഘത്തിന്റെയും ചിത്രം സ്വന്തമാക്കിയിരിക്കുന്നു. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കളക്ഷൻ കടക്കാനും ചിത്രത്തിനായിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം 100 കോടി ക്ളബിൽ ഇടംപിടിച്ചെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി സ്ഥിരീകരിച്ചു റിപോർട്ടുകൾ ഓൺലൈൻ ആയി പറയുകയും ചെയ്തു . ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇതോടെ കുറഞ്ഞ സമയം കൊണ്ട് 100 കോടി ക്ളബിൽ ഇടം പിടിച്ച ചിത്രങ്ങളുടെ നിരയിൽ എത്തുന്നു ആദ്യമായി തന്നെ ആണ്. എട്ടുദിവസം കൊണ്ട് 100 കോടി ക്ളബിൽ എത്തിയ ലൂസിഫറാണ് ഒന്നാമത്. 150 കോടി ക്ളബിൽ 2018 ഇടംപിടിക്കുമെന്ന് തിയേറ്രർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ് 2018. ജൂഡിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ചിത്രം. എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടി ആശംസകൾ ആയി എത്തി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,