ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ക്ലെയിമസ് ചിത്രീകരണം ആണ് നടക്കുന്നത് എന്നും പറയുന്നു . തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് നടൻ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഒപ്പം ഒരു പഞ്ച് ഡയലോഗും. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.
ഈ വർഷത്തെ ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വീഡിയോയിൽ കാണുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഒരു മാസ് ഗ്യാങ്‍സ്റ്റർ ചിത്രമായിട്ടാണ് അണിയറപ്രവർത്തകർ ‘കിംഗ് ഓഫ് കൊത്ത’ ഒരുക്കുന്നത്. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. എന്നാൽ ചിത്രം ഉടൻ അവസാനിക്കും ഏതാനും ഉടൻ റിലീസ് ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,