മലയാള സിനിമക്ക് തീരാ നഷ്ടം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , പലരുംയുടെയും മരണം ആണ് മലയാള സിനിമയിൽ നടന്നുകൊണ്ടരിക്കുന്നത് , എന്നാൽ ഇപ്പോൾ എല്ലാവരെയും ദുഖത്തിലാക്കി , മലയാളത്തിന് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച സിനിമകൾ നൽകിയ നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ പട്ടിക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃശൂരിലെ വീട്ടിൽ. ഒട്ടനവധി മലയാള ചിത്രങ്ങൾ ആണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നതു ,ചിത്രം, വന്ദനം, കിഴക്കുണരം പക്ഷി, അമൃതംഗമയ തുടങ്ങി മലയാളി എക്കാലവും ഓർമിക്കുന്ന ചിത്രങ്ങളാണ് പിള്ളയുടെ ഷിർദ്ദിസായി ക്രിയേഷൻസിലൂടെ പിറന്നത്.
1984-ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പികെആർ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ തുടങ്ങി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.സായിബാബയോടുള്ള കടുത്ത ഭക്തിയും ആരാധനയുമുണ്ടായിരുന്ന അദ്ദേഹം ഷിർദ്ദിസായി പ്രൊഡക്ഷൻസ് എന്ന പേരിലാണ് സിനിമകൾ നിർമിച്ചത്. എന്നാൽ മോഹൻലാൽ ഈ ദുഃഖത്തിൽ പങ്കുച്ചരുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , സോഷ്യൽ മീഡിയയിൽ മോഹൻലാൽ കുറിച്ച വാക്കുകൾ ആണ് വൈറൽ ആയി മാറിയതും മോഹൻലാലിന്റെ ധനസഹായം എല്ലാ മാസവും പി.കെ.ആർ പിള്ളയെത്തേടിയെത്തിയിരുന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,