മലയാള സിനിമയിൽ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം ആണ് 2018 പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്. 7 ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിൽ കയറിയതും ആണ് ,
കേരളത്തിൽ നിന്നും 44.1 കോടി നേടി സിനിമയുടെ ഓവർസീസ് കലക്‌ഷൻ 49 കോടി രൂപയാണ്. കേരളത്തിനു പുറത്തുനിന്നും (റെസ്റ്റ് ഓഫ് ഇന്ത്യ) 7.1 കോടിയാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയറ്ററുകളിൽ വൻ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘2018 . റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 2018. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ വളരെ നല്ല അഭിപ്രായം തന്നെ ആണ് , പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിക്കുകയും ചെയ്തു , ഇതുപോലെ ഉള്ള സിനിമ തന്നെ ആണ് തിയേറ്റർ ഉടമകൾ കാത്തിരിക്കുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/R6IRImdwsZ0