മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആർത്തകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലൂസിഫർ എന്ന ചിത്രം . പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലേക്ക് ലൂസിഫർ എത്തിയപ്പോൾ, അത് വൻ ഹിറ്റായി മാറി. പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളും പ്രേക്ഷകർ ഏറ്റെടുത്തു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റ് വർക്ക് തുടങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
സെറ്റ് നിർമ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നു എന്നാണ് വിവരം. ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു. എന്തായാലും മലയാളികൾക്ക് ഏറെ പ്രതീക്ഷകൾ അർപ്പിക്കാവുന്ന സിനിമ ആകും എമ്പുരാൻ എന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന പ്രതീക്ഷയിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,