ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാൻ വിസമ്മതിച്ചതിനാൽ പിതാവ് മകളുടെ മൃതദേഹം 70 കിലോമീറ്റർ അകലെയുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയത് ബൈക്കിൽ. മദ്ധ്യപ്രദേശ് ഷാന്ദോളിലെ സർക്കാർ ആശുപത്രി അധികൃതരാണ് 13കാരിയായ മകൾ മരണപ്പെട്ട പിതാവിനോട് ക്രൂരത കാട്ടിയത്.കോട്ട ഗ്രാമ സ്വദേശിയായ ലക്ഷ്‌മൺ സിംഗിന്റെ മകൾ മാധുരി സിക്കിൾ സെൽ അനീമിയ ബാധിച്ച് തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. മകളുടെ മൃതദേഹം കൊണ്ടുപോകാൻ വാഹനമാവശ്യപ്പെട്ടപ്പോൾ 15 കിലോമീറ്റർ അപ്പുറമുള്ള സ്ഥലങ്ങളിലേയ്ക്ക് ആംബുലൻസ് അനുവദിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ലക്ഷ്‌മൺ പറഞ്ഞു.
നമ്മൾ സ്വന്തമായി വാഹനം ക്രമീകരിക്കണമെന്നാണ് അവർ പറഞ്ഞത്. എന്നാൽ പണമില്ലാത്തതിനാൽ ബൈക്കിൽ മകളുടെ മൃതദേഹം കൊണ്ടുപോകേണ്ടതായി വന്നുവെന്നും ലക്ഷ്‌മൺ വ്യക്തമാക്കി.സ്വന്തം ഗ്രാമത്തിന് 20 കിലോമീറ്റർ അപ്പുറത്തുവച്ച് ഷാന്ദോൾ കളക്‌ടറായ വന്ദന വൈദ്യയെ കണ്ടുമുട്ടിയെന്നും അടുത്ത ഗ്രാമത്തിലേയ്ക്ക് പോവുകയായിരുന്ന കളക്‌ടർ വിവരം തിരക്കിയെന്നും സിംഗ് പറഞ്ഞു. തുടർന്ന് കളക്‌ടർ ഒരു വാഹനം ഏർപ്പാടാക്കുകയും പണം നൽകി സഹായിക്കുകയും ചെയ്‌തെന്ന് സിംഗ് കൂട്ടിച്ചേർത്തു. ആംബുലൻസ് വിട്ടുനൽകാത്തതിൽ അന്വേഷണം നടത്താൻ കളക്‌ടർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇത് തന്നെ ആണ് വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/-QufjFOaeMM