മലയാള സിനിമ പ്രേക്ഷക മനസ്സിലേറി ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , നിറഞ്ഞ സദസിൽ താനെ പ്രദർശനം നടക്കുന്നത് , . കേരളം നേരിട്ട മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായ ചിത്രം ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങളോടൊപ്പം പ്രേക്ഷക- നിരൂപക പ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയാണ്. ഇപ്പോഴിതാ രണ്ടാം വരത്തിലേക്ക് അടുക്കുമ്പോൾ 2018 ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസിന്റെ ഒൻപതാം ദിനത്തിൽ 5 കോടിയും 18 ലക്ഷവുമാണ് ചിത്രത്തിന്റെ കളക്ഷൻ. ആഗോള കളക്ഷൻ 80 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ച് ചിത്രം മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കും. അങ്ങനെ ആണെങ്കിൽ മോഹൻലാൽ ചിത്രം ലൂസിഫർ പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി 2018 മാറും എന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ പറയുന്നത്. കേരള ബോക്സ് ഓഫീസിൽ ഇന്നലെ മാത്രം 5.15 കോടിയാണ് ചിത്രം നേടിയത്. മോഹൻലാൽ ആണ് ഇതുവരെ ഏറ്റവും വലിയ കളക്ഷൻ നേടിയിരിക്കുന്നത് , എന്നാൽ ആ റെക്കോർഡ് എല്ലാം ഈ ചിത്രം മറികടക്കും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,