ബിഗ് ബോസ് സീസൺ 4 മത്സരാത്ഥികൾ റോബിനും രജിത് കുമാറും വീണ്ടും ബിഗ് ബോസിലേയ്ക്ക് എത്തുന്നു. പിതിയ ടാസ്ക്കിന്റെ ഭാഗമായാണ് രണ്ട് പേരെയും ബിഗ് ബോസ് കൊണ്ടുവരുന്നത്. രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. റോബിൻ നാലാം സീസണിലാണ് ഉണ്ടായിരുന്നത്. രണ്ട് പേരും പുറത്തുപോകുന്നത് ഫിസിക്കൽ അസോൾട്ടിന്റെ ഭാഗമായാണ്.ബിഗ് ബോസ് വീട്ടിലേയ്ക്ക് പുതിയ അതിഥികൾ എത്തുന്നു. പുതിയ പ്രമോയിലൂടെ ചില സൂചനകളുമായാണ് ബിഗ് ബോസ് എത്തിയത്. കഴിഞ്ഞ സീസണുകളിലായി ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ നേടിയ ആ രണ്ട് പേരെയാണ് ഇപ്പോൾ വീണ്ടും വീട്ടിലേയ്ക്ക് എത്തിയ്ക്കുന്നത്.
രണ്ടാം സീസിലെ മത്സരാർത്ഥിയായിരുന്ന ഡോ. രജിത് കുമാറും നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനുമാണ് വീണ്ടും ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഇപ്പോൾ 50 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ അഞ്ചൂസ് പുറത്തേയ്ക്ക പോയതോടെ ഇതുവരെയുള്ള മത്സരാർത്ഥികളുടെ എണ്ണം 13-ലേയ്ക്ക് എത്തി. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ തന്നെ മത്സരാർത്ഥികൾക്കായി നാളെ വലിയ സർപ്രൈസ് കാത്തിരിക്കുന്നതായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ഇത്രവലിയ സർപ്രൈസാകും എന്ന് ആരും കരുതിയിരുന്നില്ല. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും അധികം മത്സരാർത്ഥികളെ സമ്പാദിച്ച രണ്ട് മത്സരാർത്ഥികളായിരുന്നു രജിത് കുമാറും റോബിനും. ഇവരുടെ തിരിച്ച് വരവ് ആഘോഷിയ്ക്കുകയാണ് സോഷ്യൽ മീഡിയ. മോഹൻലാൽ ഇവരെ സ്വീകരിക്കുകയും ചെയ്തു ,ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,