ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിലേക്ക് മുൻ സീസണിലെ മത്സരാർത്ഥികളായ രജിത് കുമാറും റോബിൻ രാധാകൃഷ്ണനും കൂടി എത്തിയതോടെ വീടിനകത്തെ അന്തരീക്ഷം മാറിയിരിക്കുകയാണ്. ബിബി ഹോട്ടൽ ടാസ്കിൽ ഗസ്റ്റുകളായിട്ടാണ് രജിതും റോബിനും വീടിനകത്ത് എത്തിയത്. ഗസ്റ്റുകളെ പരമാവധി പ്രീതിപ്പെടുത്തി അവരുടെ കയ്യിൽ നിന്നും പാരിതോഷികമായി ഡോളർ കൈപ്പറ്റുക എന്നതാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്.വീടിനു പുറത്ത് റോബിനെ പലപ്പോഴും വിമർശിച്ചിട്ടുള്ള അഖിൽ മാരാറിന് റോബിന്റെ വരവ് ആദ്യഘട്ടത്തിൽ ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പുകോർത്തിട്ടുള്ള വ്യക്തികളാണ് റോബിനും അഖിലും. ഹോട്ടൽ ടാസ്കിൽ ജുനൈസിന് ആയിരുന്നു മാനേജരുടെ റോൾ ലഭിച്ചത്. അഖിലിന് സെക്യൂരിറ്റി ജീവനക്കാരന്റെ ഡ്യൂട്ടിയായിരുന്നു. എന്നാൽ ടാസ്ക് മുന്നോട്ടു പോകവേ, വിയോജിപ്പുകൾ വരികയും ടാസ്ക് ക്വിറ്റ് ചെയ്ത് അഖിൽ മാറി നിൽക്കുകയും ചെയ്തു.എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ ,കൂടുതൽ അറിയാൻ വീഡിയോ കാണുക