ബിഗ് ബോസ് വേദിയിൽ വലിയ പ്രശനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിൻറെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. ഇതിനിടെ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് പുറത്താക്കൽ.അഖിലിനും ജുനൈസിനുമിടയിൽ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.
ഇരുവരെയും സംസാരിക്കാൻ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നൽകി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഏതാനും ദിവസം മുൻപാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിൻ പൊടുന്നനെയാണ് സീസൺ 4 നെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്. എന്നാൽ ഇപ്പോൾ തരാം പുറത്തായിരിക്കുകയാണ് എന്നാൽ അതിനെ കുറിച്ച് വെളിപ്പെടുത്തലുകളും വന്നിരുന്നു , സോഷ്യൽ മീഡിയയിൽ റോബിൻ കുറിച്ചുള്ള ചർച്ചകൾ തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നത് ,