90 കളിൽ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ എല്ലാം പിൻകാലത്തു വളരെ അതികം ശ്രദ്ധ നേടിയ ചിത്രങ്ങൾ തന്നെ ആണ് എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗം ആയി സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു പഴയ കല ചിത്രം ആണ് ഇത് , മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രമാണ് പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’. ക്ലാരയും മണ്ണാറത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികളുടെ മനസ്സു കവർന്ന പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന ‘തൂവാനത്തുമ്പികളിലെ’ ജയകൃഷ്ണൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്.
തൂവാനത്തുമ്പികൾ’ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയേയും കാണാം. മകന്റെ അഭിനയം നേരിൽ കാണാൻ തൃശൂർ കേരളവർമ്മ കോളേജിലെ തൂവാനത്തുമ്പികളുടെ ലൊക്കേഷനിൽ എത്തിയതായിരുന്നു ആ അമ്മ. പദ്മരാജൻ്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭനാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനൊപ്പമാണ് ശാന്തകുമാരിയമ്മ ലൊക്കേഷനിൽ എത്തിയത്.ഈ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,