മോഹൻലാലിന്റെ പിറന്നാളിന് കിയ ഇലക്ട്രിക് കാർ സമ്മാനം

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആണ് കഴിഞ്ഞ ദിവസം നടന്നത് , പ്രമുഖർ എല്ലാവരും ആശംസകളും മറ്റും അറിയിക്കുകയാണ് ചെയ്തു , മോഹൻലാലിന് പിറന്നാൾ സമ്മാനം ആയി കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു. മോഹൻലാലിന്റെ ചെന്നൈ വീട്ടിൽ വച്ചാണ് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ കിയ ഇവി 6 സമ്മാനിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില.

മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ – ജി എം പി) ആണു കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിനും അടിത്തറയാവുന്നത്. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്. എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →