പിറന്നാൾ സർപ്രൈസ്‌ ആയി മലൈക്കോട്ടൈ വാലിബൻ ടീം വീഡിയോ

കഴിഞ്ഞ ദിവസം ആണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം ആക്കിയത് , ഈ ദിനത്തിൽ ആരാധകർക്കൊരു സർപ്രൈസുമായി മലൈക്കോട്ടൈ വാലിബൻ ടീം.സിനിമയിൽ നിന്നുള്ള മോഹൻലാലിന്റെ ചെറിയൊരു ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിനെ ടീസറിൽ കാണാം.അതേസമയം മലൈക്കോട്ടൈ വാലിബൻ ആയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുമി കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്.

തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു’’- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബൻറെ രാജസ്ഥാൻ ഷെഡ്യൂൾ അവസാനിച്ചത്. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം ചിത്രീകരണം പുരോ​ഗമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →