എം എ യൂസഫലി ചെയ്തത് രഹസ്യമായി എന്നാൽ ജയറാം അത് വെളിപ്പെടുത്തി

മലയാള സിനിമ രംഗത്തെ അഭിനയ കുലപതികൾക്ക് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കാൻ മുൻകൈയെടുത്ത യൂസഫലി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒപ്പം യൂസഫലിയുടെ വിലമതിക്കാനാകാത്ത ഒരു സമ്മാനം അനുസ്മരിച്ച് നടൻ ജയറാം സമ്പന്നനായ മലയാളിയാണ് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. പ്രവാസി വ്യവസായി എന്ന നിലയിൽ നിരവധി സഹായങ്ങൾ പ്രവാസ സമൂഹത്തിനും അദ്ദേഹം ചെയ്തിട്ടുണ്ട്. അടുത്തിടെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞത് മലയാള സിനിമാ രംഗത്തെ കുലപതികളായ മമ്മൂട്ടിയേയും മോഹൻലാലിനേയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചതിൻെറ പേരിലാണ്. ഇന്ത്യയിലെ അപൂർവം താരങ്ങൾക്ക് മാത്രം ഇതിനു മുമ്പ് യുഎഇ നൽകിയിരുന്ന ഗോൾഡൻ വിസയാണ് മലയാളത്തിലെ മഹാ നടൻമാർക്കും യുഎഇ ലഭ്യമാക്കിയത്. ഇതിനു പിന്നാലെ മറ്റൊരു ചലച്ചിത്രതാരമായ ജയറാം യൂസഫലിയെ അനുസ്മരിക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. യൂസഫലിയിൽ നിന്ന് ലഭിച്ച സ്നേഹ സമ്മാനത്തിൻെറ കഥയാണ് ജയറാം പങ്കു വെച്ചത്.

ഒരു ആഡബര വാച്ചാണ് യൂസഫലി ജയറാമിന് നൽകിയത്. ഈ ആഡംബര വാച്ചിൻെറ കഥ ജയറാം വെളിപ്പെടുത്തിയത് ഒരു ടെലിവിഷൻ ഷോയിലാണ്. രണ്ട് നടൻമാരുടെ കൈയിൽ കണ്ട ആഡംബര വാച്ചിൽ അവരുടെ പേര് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച ജയറാം അത് കസ്റ്റമൈസ്ഡ് വാച്ച് ആണെന്നാണ് കരുതിയിരുന്നതത്രേ.. ഒരിക്കൽ യൂസഫലിയുടെ ഹെലികോപ്റ്ററിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ ജയറാമിന് അവസരമുണ്ടായി. ഈ യാത്രയിലാണ് യൂസഫലിയുടെ പേര് ആലേഖനം ചെയ്ത വാച്ച് അദ്ദേഹത്തിൻെറ ശ്രദ്ധയിൽ പെട്ടത് എന്നും പറയുന്നു , എന്നാൽ അത് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →