കഴിഞ്ഞ ദിവസം ആണ് പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനം മലയാള സിനിമാലോകം വൻ ആഘോഷമാക്കിയിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോൾ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഭാര്യ സുചിത്രയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആഘോഷത്തിൽ പങ്കുചേർന്നു. കേക്ക് മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. താരം ആദ്യം മധുരം പങ്കുവച്ചത് പ്രിയതമയ്ക്കാണ്. സ്നേഹചുംബനമാണ് സുചിത്ര തിരികെ നൽകിയത്. ശേഷം മോഹൻലാലും ചുംബനം നൽകുന്നുണ്ട്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെന്നൈയിലാണ് ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. വലിയ ആഘോഷം തന്നെ ആയിരുന്നു പിറന്നാൾ ദിനത്തിൽ ഉണ്ടായിരുന്നത് , എന്നാൽ അത് എല്ലാം സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , വൈറൽ ആയി മാറുകയും ചെയ്തു , ഇത് തന്നെ ആണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , വലിയ പ്രതീക്ഷകൾ നൽക്കുന്ന ഒരു ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക