മലയാളം ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. മാസങ്ങൾക്കു മുമ്പാണ് ഗോപി സുന്ദറുമൊത്ത് ജീവിതം ആരംഭിച്ചത്. അടുത്തിടെയാണ് അമൃതയുടെ അച്ഛൻ സുരേഷ് സ്ട്രോക്ക് മൂലം മരണപ്പെട്ടത്.അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ടുപാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഗായികയിപ്പോൾ.
വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന ഗാനമാണ് അമൃത ആലപിച്ചത്. പാട്ടുപാടുന്നതിനിടെ ഗായിക വിങ്ങിപ്പൊട്ടുന്നതും വീഡിയോയിലുണ്ട്. കണ്ണുതുടച്ച് വീണ്ടും പാടി. ഇത് സദസിലുള്ളവരെയും കരയിച്ചു.ആലാപനം പൂർത്തിയാക്കാനാകാതെ അമൃത മൈക്ക് തിരികെ കൊടുക്കുകയായിരുന്നു.’അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമണ്റ്റുകളും ആയി എത്തിയത് , വളരെ അതികം ആളുകൾ കണ്ട ഒരു വീഡിയോ തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,