മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിൻറെ ആദ്യ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് ആയതുകൊണ്ടുതന്നെ തുടക്കം മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രമാണ്. ഇതൊരു 3D ഫാന്റസി ചിത്രം ആയതുകൊണ്ടുതന്നെ ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് . ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്ഈ വർഷം തന്നെ ബാറോസ് റിലീസ് ചെയ്യും. ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും നടൻ പൃഥ്വിരാജും കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ അഞ്ച് വേദിയിൽ ഇക്കാര്യം ഉറപ്പിച്ചിരുന്നു.
ലോകോത്തര നിലവാരമുള്ള ചിത്രമാണ് ബറോസ് എന്നാണ് കെ മാധവൻ പറഞ്ഞത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഓണം റിലീസ് ആയാണ് ബാറോസ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമൻ അടുത്തിടെ പറഞ്ഞിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാൻറസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു , എന്നാൽ അത് എല്ലാം വലിയ രീതിയിൽ ശ്രെധ നേടുകയും ചെയ്തത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക