ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസി ന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്ര ത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്സ്ൽമീറിൽ ജനുവരി പതി നെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴും തുടരുകയാണ്സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്‌ഡേറ്റ്‌സും ആഘോഷമാക്കു ന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്‌സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തി.
തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനി ക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികൾ ഏറ്റെടുക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഓരോ വിവരങ്ങൾ എപ്പോൾ വിടണമെന്ന് വളരെ കൃത്യം ആയി പേടിച്ചിരിക്കുകയാണ് നിർമാണ കമ്പനി , കഴിഞ്ഞ ദിവസം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഔർ വീഡിയോ വന്നിരുന്നു അത് എല്ലാം വലിയ ഹിറ്റ് ആവുകയും ചെയ്തിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,