ഗൃഹപ്രവേശം കഴിഞ്ഞ കുറച്ചു കാലം സന്തോഷപൂർണ്ണമായ ജീവിതം നയിച്ചു. ശേഷം പ്രസ്തുത വീട്ടിൽ താമസിക്കുന്നവർ ശത്രുക്കളെ പോലെ പെരുമാറുന്നത് ദൃഷ്ടി ദോഷത്തിന്റെ ലക്ഷണമാണോ ? പുതിയ വീട്ടിൽ താമസിക്കുന്ന ചിലർക്ക് രോഗങ്ങൾ ഒഴിയാത്തത് ഇത് കാരണമാണോ ? വീടിന്റെ ദൃഷ്ടിദോഷം സംബന്ധിച്ച് ഇങ്ങനെ നൂറു നൂറു സംശയങ്ങളാണ് വാസ്തു ശാസ്ത്ര വിശ്വാസികൾക്ക്
ശരിയാണ് ചില വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുക തന്നെ ചെയ്യും എന്ന് പ്രസിദ്ധ വാസ്തു പണ്ഡിതനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥപതിയുമായ ഡോ കെ മുരളീധരൻ നായർ പറയുന്നു. വീടുകൾക്ക് ദൃഷ്ടി ദോഷം ബാധിക്കാം. ചില ഗൃഹങ്ങൾക്ക് അത് ശക്തമായ ദോഷം ചെയ്യും. ഗൃഹപ്രവേശന വേളയിൽ നമ്മൾ ക്ഷണിച്ച് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉണ്ട്. അവിടെ വരുന്ന എല്ലാവരും തന്നെ പല രീതിയിലാണ് വീടിനെ വീക്ഷിക്കുന്നത്.
ആസൂയാ മനോഭാവത്തോട് കൂടി വീടിനെ കാണുന്നവർ ഉണ്ടാകും. എനിക്കില്ലാത്തത് നിനക്കും വേണ്ട എന്ന ഭാവത്തിൽ കൂടുതൽ ബന്ധുക്കൾ ഉണ്ടാകും. വീടിന്റെ പല ഭാഗങ്ങളിലും മനുഷ്യരുടെ ദൃഷ്ടി പതിയുംഎല്ലാവരുടെയും കണ്ണ് ഒരുപോലെ അല്ല. അതിന് ഒരു ഉദാഹരണം മനോഹരമായി പൂത്ത് നിൽക്കുന്ന ഒരു ചെടിയെ നോക്കി എന്ത് മനോഹരമാണ് ഇതിലെ പൂക്കൾ എന്ന് ചിലർ പറഞ്ഞിട്ട് പോയാൽ പിറ്റേ ദിവസം ആ ചെടി കരിഞ്ഞ് നിൽക്കുന്നതായി കാണാം. ഇതാണ് ദൃഷ്ടിദോഷം ചിലരുടെ ദൃഷ്ടിക്ക് അപാരമായ ശക്തി ഉണ്ട്. വീട്ടിൽ ഈ വാസ്തു ദോഷങ്ങൾ വന്നാൽ. ഗ്യഹനാഥയുടെ ആയുസ്സിന് ദോഷം തന്നെ ആണ് എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,