മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർപ്രൈസ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട് ‘മലൈകോട്ടൈ വാലിബൻ’ ടീം. ചിത്രത്തിൽ നിന്നുള്ള ആദ്യ ടീസർ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, , ഡാനിഷ്, ഹരിപ്രശാന്ത് വർമ,മണികണ്ഠൻ ആചാരി, രാജീവ് പിള്ള തുടങ്ങിയവരാണ്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണ പങ്കാളികൾ. പിറന്നാൾ ദിനത്തിൽ ആഘോഷം ആക്കിയിരിക്കുകയാണ് ലിജോ ജോസ് പല്ലിശേരിയു കൂട്ടുകാരും , സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോ എല്ലാം വൈറൽ ആയിരുന്നു ,
നിരവധി താരങ്ങൾ ആണ് മോഹൻലാലിന് ആശംസകൾ അറിയിക്കുകയും ചെയ്തു , ഇപ്പോഴിതാ നടൻ മോഹൻലാലിന് ജന്മദിന ആശംസകളുമായി ലോക്‌സഭാ എംപി ഡോ. എം പി അബ്ദുസമദ് സമദാനി എഴുതിയ കുറിപ്പാണ് ആരാധകർ ചർച്ചയാക്കുന്നത്.നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്‌നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിന്റെ മഹാപ്രതിഭക്ക് സ്‌നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ. അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്മാനുമായിരിക്കട്ടെ.കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്‌നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താൽപര്യം.എന്ന വാക്കുകൾ ആണ് വൈറൽ ആയി മാറിയിരിക്കുന്നത് ,