കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു സംഭവം ഉണ്ടായതു , സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് സർപ്രൈസായി താര രാജാവ് മോഹൻലാലിന്റെ ഫോൺ കാൾ. ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജിന്റെ സഹോദരിയുടെ മകളാണ് ഗഹന. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. ഗഹനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.
മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ച ഗഹന താൻ അദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നും പറഞ്ഞു. ഗഹനാ, ഇത് മോഹൻലാൽ ആണ്. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. അദ്ദേഹമാണ് തന്റെ അനന്തരവൾക്ക് റാങ്ക് കിട്ടിയ വിവരം എന്നെ അറിയിച്ചത്. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു , ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,