തമ്പി കണ്ണന്താനത്തിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. 1986 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. രാജീവ് ആണ് ഈ ചിത്രത്തിന് കഥയെഴുതിയത്.രാജാവിന്റെ മകനിലെ പല ഡയലോഗുകളും മലയാളികൾക്കിന്നും കാണാപാഠമാണ്. ഇടയ്ക്കിടെ സിനിമയിലെ പഞ്ച് ഡയലോഗുകൾ പറയുന്നതും മലയാളികളുടെ ഒരു ശീലമാണ്. മോഹൻലാലിന്റെ കരിയർ തന്നെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സിനിമകളിൽ ഒന്ന് കൂടിയായിരുന്നു രാജാവിന്റെ മകൻ. ഇപ്പോഴിത രാജാവിന്റെ മകനേക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാതൃഭൂമി ഇന്റർനാഷ്ണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് 2020 ൽ പങ്കെടുക്കവേ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.രാജാവിന്റെ മകൻ ഇന്നും ആളുകൾ കാണുന്ന സിനിമയാണ്.
കാരണം അത്രയും രസകരമായിരുന്നു അതിന്റെ സ്ക്രിപ്റ്റിങ്, അതിലെ സംഭാഷണങ്ങൾ. ഇത്തരം സീനുകൾ ചെയ്ത് കഴിയുമ്പോൾ നമ്മളറിയാതെ വിൻസന്റ് ഗോമസ് എന്നൊരാൾ നമ്മളിലേക്ക് വരും. അതെങ്ങനെയാണെന്ന് ചോദിച്ചാൽ ഞാൻ പറയുന്നില്ല എന്നും മോഹൻലാൽ പറഞ്ഞു , ഞാൻ എന്റെ അവസ്ഥയാണ് പറഞ്ഞത്. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കാം. വിൻസെന്റ് ഗോമസിന് തുടക്കവും ഒടുക്കവും ഒക്കെയുണ്ട്. അതിനെ ഏറ്റവും മനോഹരമായിട്ട് അവതരിപ്പിക്കുക എന്ന് പറയുന്നത്, ബാക്കി ഒരുപാട് ആൾക്കാരുടെ ജോലികൾ ചേർന്നാണ് ഒരു സിനിമ ഉണ്ടാകുന്നത്. എല്ലാം നന്നാകുമ്പോൾ ആ സിനിമയും നന്നാകും. അത്തരത്തിൽ സംഭവിച്ച ഒരു സിനിമയാണ് രാജാവിന്റെ മകൻ. ഒരുപക്ഷേ പാവം മോഹൻലാൽ എന്നതിൽ നിന്ന് മാറി നമ്മളെ വേറെയൊരു ലെവലിലേക്ക് കൊണ്ടുപോയ ഒരു ചിത്രമാണ് രാജാവിന്റെ മകൻ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,