പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ഇവന്റിൽ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി സാറ അലി ഖാൻ. ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള സാരിയിൽ സാറ അതിസുന്ദരിയായി. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു.അധികം വർക്കുകളില്ലാത്ത ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള സാരി ധരിച്ച സാറ അലിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയ്ക്കരികിൽ നിന്ന് എടുത്ത ഈ ചിത്രങ്ങൾക്ക് വ്യത്യസ്ഥമായ ഒരു ലുക്ക് ആണ് നൽകുന്നത്.
ഗോൾഡ് പിങ്ക് നിറങ്ങളിലുള്ള ബോർഡർ ആണ് ഈ സാരിയുടെ ആകർഷണം വർദ്ദിപ്പിക്കുന്നത്. ഇതിനൊപ്പം സ്ലീവ്‌ലസ് ബ്ലൗസ് ആണ് സാറ ഉപയോഗിച്ചിരിക്കുന്നത്. Zara Hatke Zara Bachke എന്നാണ് സാറയുടെ പുതിയ സിനിമയുടെ പേര്. വിക്കി കൗശൽ ആണ് നായകൻ. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് വിക്കിയും സാറയും ട്രെയിലർ ലോഞ്ച് വേദിയിലെത്തിയത്. മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയിൽ കയറാനായി നിൽക്കുന്ന സാറയുടെ ചിത്രങ്ങളും വൈറൽ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക